jewellery
ഭാഗ്യ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഓയൂരിൽ പുതുതായി തുടങ്ങിയ ജൂവലറിയുടെ ഉദ്ഘാടനം ചലച്ചിത്ര താരങ്ങളായ അനുശ്രീ, ഷംനാകാസിം എന്നിവർ ചേർന്ന് നിർവഹിക്കുന്നു

ഓയൂർ : ഭാഗ്യ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഓയൂർ കൈതപ്പുഴ ബിൽഡിംഗിൽ തുടങ്ങിയ ജൂവലറിയുടെ ഉദ്ഘാടനം ചലച്ചിത്ര താരങ്ങളായ അനുശ്രീ, ഷംനാകാസിം എന്നിവർ ചേർന്ന് നിർവഹിച്ചു. പൂയപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എം.ഹംസാ റാവുത്തർ, വെളിനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജാനൗഷാദ്, ജില്ലാ പഞ്ചായത്തംഗം ഗിരിജാകുമാരി, ബ്ളോക്ക് പഞ്ചായത്തംഗം വൈ.രാജൻ, പൂയപ്പള്ളി സർക്കിൾ ഇൻസ്പെക്ടർ വിനോദ് ചന്ദ്രൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ഓയൂർ യൂണിറ്റ് പ്രസിഡന്റ് സാദിഖ് എന്നിവർ പങ്കെടുത്തു.