photo
വെരിക്കോസ് വെയിൻ രോഗവും ചികിത്സയും എന്ന വിഷയത്തിൽ കൊട്ടാരക്കരയിൽ സംഘടിപ്പിച്ച ആരോഗ്യ സെമിനാറിൽ ഡോ.കൃഷ്ണൻ നമ്പൂതിരി ക്ളാസെടുക്കുന്നു. കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനിയർ‌മാരായ, ടി.എസ്. സന്തോഷ് കുമാർ, മേരി ജോൺ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ഡോ.പി.എൻ. ഗംഗാധരൻ നായർ‌, കോട്ടാത്തല ശ്രീകുമാർ, ഡോ. മിഥുൻ.എസ്. നായർ, എസ്. ജയകുമാർ എന്നിവർ സമീപം

കൊട്ടാരക്കര: വെരിക്കോസ് വെയിൻ രോഗവും ചികിത്സയും എന്ന വിഷയത്തിൽ കേരളകൗമുദിയും ഡോ. മുരളീസ് മെഡിക്കൽ സെന്ററും ചേർ‌ന്ന് സംഘടിപ്പിച്ച ആരോഗ്യ സെമിനാർ ശ്രദ്ധേയമായി. വെരിക്കോസ് വെയിനിന്റെ ആരംഭ ഘട്ടം മുതൽ കടുത്ത രോഗാവസ്ഥവരെയുള്ള ആധുനിക ചികിത്സാ സംവിധാനങ്ങളെപ്പറ്റിയാണ് സെമിനാർ ചർച്ച ചെയ്തത്. ലേസർ ചികിത്സ മുതൽ ഗ്ളൂ ചികിത്സ വരെയുള്ള ചികിത്സാ സംവിധാനങ്ങളാണ് ഇപ്പോഴുള്ളത്. പശവെച്ച് ഒട്ടിക്കുന്ന ഗ്ളൂ ചികിത്സാ സംവിധാനത്തിന് ചെലവ് കൂടുതലാണ്. കൊട്ടാരക്കര മൈലം ഡോ. മുരളീസ് മെഡിക്കൽ സെന്ററിൽ ഇത്തരം ചികിത്സാ സംവിധാനങ്ങൾ ലഭ്യമാണെന്ന് ക്ളാസ് നയിച്ച ഡോ. മുരളീസ് മെഡിക്കൽ സെന്റർ ഡയറക്ടറും പ്രമുഖ ലാപ്പറോസ്കോപ്പിക് സർജനും പ്ളബോളജിസ്റ്റുമായ ഡോ. കൃഷ്ണൻ നമ്പൂതിരി പറഞ്ഞു. രോഗം പൂർണമായും ചികിത്സിച്ച് മാറ്റാൻ കഴിയുകയില്ല. എന്നാൽ ജീവിതരീതികളിൽ ഡോക്ടർ നിശ്ചയിക്കുന്ന തരത്തിലുള്ള ക്രമീകരണങ്ങൾ വരുത്തിയാൽ വലിയ ആശ്വാസം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വൈദ്യുതി ഭവനം റിക്രിയേഷൻ ക്ളബ് ലൈബ്രറിയുമായി സഹകരിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്. കൊട്ടാരക്കര വൈദ്യുതിഭവനം കോൺഫറൻസ് ഹാളിൽ നടന്ന സെമിനാറിൽ കൊട്ടാരക്കര ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ ടി.എസ്. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചീഫ് എൻജിനിയർ മേരി ജോൺ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ഡോ. പി.എൻ. ഗംഗാധരൻ നായർ, കേരള കൗമുദി ലേഖകൻ കോട്ടാത്തല ശ്രീകുമാർ‌, ലൈബ്രറി സെക്രട്ടറി എസ്. ജയകുമാർ, വൈസ് പ്രസിഡന്റ് കെ. സുരേഷ് കുമാർ, ഡോ. മിഥുൻ എസ്. നായർ, ഭാസ്കരാനന്ദ്, പാർത്ഥസാരഥി എന്നിവർ സംസാരിച്ചു.