njackanal
ഓച്ചിറ ഞക്കനാൽ എസ്.പി.എം.യു.പി സ്കൂളിൽ നടന്ന കരനെൽകൃഷിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം അനിൽ.എസ്.കല്ലേലിഭാഗം നിർവഹിക്കുന്നു

ഓച്ചിറ: 'അറിവും വിളവും' പദ്ധതിപ്രകാരം ഞക്കനാൽ എസ്.പി.എം.യു.പി സ്കൂളിൽ നടന്ന കരനെൽകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം അനിൽ എസ്. കല്ലേലിഭാഗം നിർവഹിച്ചു. സ്കൂൾ ഹരിത ക്ലബിന്റെയും രക്ഷകർത്താക്കളുടേയും അദ്ധ്യാപകരുടേയും സംയുക്ത ആഭിമുഖ്യത്തിൽ ഓച്ചിറ കൃഷിഭവനുമായി ചേർന്ന് സ്കൂൾ പരിസരത്തെ അറുപത് സെന്റ് സ്ഥലത്താണ് കൃഷി നടത്തിയത്. പി.ടി.എ പ്രസിഡന്റ് ഷെഫീർ മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് എസ്. പാർവതിപിള്ള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ് കുമാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ സിന്ധു, മഹിളാമണി, കൃഷി ഓഫീസർ സുമാറാണി, കെ. മോഹനൻ, എം. സുരേഷ്, ആർ. സുമ, ബി. കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.