അഞ്ചൽ: ജില്ലാ പഞ്ചായത്തിന്റെയും ഹോമിയോ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ജീവിത ശൈലീ രോഗങ്ങളുടെ പ്രതിരോധനത്തിനും ചികിത്സയ്ക്കുമുള്ള സൗഖ്യം പദ്ധതിക്ക് ഇടമുളയ്ക്കൽ ഗവ. ഹോമിയോ ആശുപത്രിയിൽ തുടക്കമായി. ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം കെ.സി. ബിനു പദ്ധതിയുടെ ഉദ്ഘാടനംനിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പ്രശാന്ത് ആർ.എസ്. റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജ്യോതി വിശ്വനാഥ്, അംഗങ്ങളായ ടി. ഷൗക്കത്ത്, അനിലാ ഷാജി, റജിമോൾ, രാധാമണി സുഗതൻ, ബിൻസി, ഇൻഷാമോൾ, എസ്. തങ്കമണി എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. ഷാജു സ്വാഗതവും ഡോ. എസ്. ലിജി താമരശ്ശേരി നന്ദിയും പറഞ്ഞു.