ips
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ സാംസ്ക്കാരിക സമ്മേളനം ഡോ. അലക്സാണ്ടർ ജേക്കബ് . ഉദ്‌ഘാടനം ചെയ്യുന്നു

ഓച്ചിറ:ലോകത്ത് സർവ്വനാശം സംഭവിച്ച പല മതങ്ങളും ഇന്നും അവശേഷിക്കുന്നത് ഭാരതത്തിന്റെ മണ്ണിലാണെന്ന് റിട്ട.ഡി.ജി.പി ഡോ. അലക്‌സാണ്ടർ ജേക്കബ് അഭിപ്രായപ്പെട്ടു. വൃശ്ചികോത്സവത്തോട് അനുബന്ധിച്ചു ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നിനേയും ഇല്ലാതാക്കുവാനോ ഒന്നിനോടും അനാവശ്യമായി യുദ്ധത്തിലേർപ്പെടുവാനോ ഭാരത സംസ്കാരം അനുവദിക്കുന്നില്ല. അധികാര വികേന്ദ്രീകരണമെന്ന ആധുനിക കാഴ്ചപ്പാടുപോലും വേദകാലത്തിന്റെ സംഭാവനയാണ്.
കാര്യക്ഷമമായ നികുതി നിർണ്ണയത്തിലൂടെ കാർഷിക മേഖലയെ വളർത്തിയ രാമനും, സമത്വത്തിന്റെ ഉപജ്ഞാതാവായ മാവേലിയുമൊക്കെ ഇന്നും ആരാധനാകഥാപാത്രങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. എ. ഐ.സി .സി അംഗം സി. ആർ. മഹേഷ്‌ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ്‌ പ്രൊഫസർ ശ്രീധരൻപിള്ള, സെക്രട്ടറി കളരിക്കൽ ജയപ്രകാശ്, അജിത്കൊളാടി, സൂസൻകോടി, രാജീവ്ആലുങ്കൽ, ഡോക്ടർ വള്ളിക്കാവ് മോഹൻദാസ്, എൻ രവി, വി. വിജയകുമാർ, വി സദാശിവൻ, പി എസ്‌ ബാബുരാജ്, അജിത് നീലികുളം, ജി മഞ്ജുക്കുട്ടൻ, മോഹനൻ, കെ വിക്രമൻ, കോഴിശ്ശേരി രവി, എന്നിവർ സംസാരിച്ചു. മങ്കുഴിമോഹനൻ സ്വാഗതവും, എ സുകേശൻ നന്ദിയും പറഞ്ഞു.