കൊല്ലം: മികച്ച പ്രൊഫഷണൽ നാടകഗാന ഗായികയ്ക്കുള്ള സംഗീത നാടക അക്കാദമിയുടെ അവാർഡ് കഴിഞ്ഞ നാല് വർഷമായി സ്വന്തമാക്കുന്ന അമ്മയുടെ മകന് ഹൈസ്കൂൾ വിഭാഗം ശാസ്ത്രീയ സംഗീതത്തിൽ ഒന്നാം സ്ഥാനം. പ്രമുഖ ഗായിക ശുഭ രഘുനാഥിന്റെ മകൻ ആർ.ദേവദർശനാണ് അമ്മയെപ്പോലെ സദസ് കീഴടക്കിയത്.
കരുനാഗപ്പള്ളി ഗവ. മോഡൽ എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. പന്തളം ജി.പ്രദീപ് കുമാറാണ് ഗുരു. അമ്മയെപ്പോലെ നിരവധി നാടകങ്ങൾക്ക് വേണ്ടി ദേവദർശനും പാടിയിട്ടുണ്ട്. കരുനാഗപ്പള്ളി ഇടക്കുളങ്ങര ദേവവിലാസത്തിലാണ് താമസം. അച്ഛൻ രഘുനാഥ് മെക്കാനിക്കാണ്.