citu-paravur
ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ ചാത്തന്നൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൂട്ടധർണ കെ. സേതുമാധവൻ ഉദ്ഘാടനം ചെയ്യുന്നു

പരവൂർ: മോട്ടോർ വാഹന ഭേദഗതി നിയമം പിൻവലിക്കുക, പെട്രോളിയം ഉല്പന്നങ്ങളുടെ വിലവർദ്ധനവും ഇൻഷ്വറൻസ് പ്രീമിയം നിരക്ക് വർദ്ധനവും പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) ചാത്തന്നൂർ ഏരിയാ കമ്മിറ്രിയുടെ നേതൃത്വത്തിൽ പരവൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ കൂട്ടധർണ നടത്തി.

ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് കെ. സേതുമാധവൻ ഉദ്‌ഘാടനം ചെയ്തു. സി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. എ. സഫറുള്ള, എസ്. ശ്രീലാൽ, ആർ. സതീശൻ, ടി.സി. രാജു എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി മണികണ്ഠൻ സ്വാഗതം പറഞ്ഞു.