കൊല്ലം: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ഇരവിപുരം നിയോജക മണ്ഡലം വാർഷിക സമ്മേളനം സംസ്ഥാന പ്രസിഡന്റ് അയത്തിൽ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. മുൻ പി.എസ്.സി അംഗം പ്രൊഫ. മേരീദാസൻ മുഖ്യപ്രഭാഷണം നടത്തി. എം. സുജയ്, ഡി.സി.സി വൈസ് പ്രസിഡന്റ് വിപിനചന്ദ്രൻ, ജന. സെക്രട്ടറി സഞ്ജീവ് കുമാർ, അസോ. സംസ്ഥാന സെക്രട്ടറി പി. ഗോപാലകൃഷ്ണൻ നായർ, ജില്ലാ പ്രസിഡന്റ് എസ്. ഗോപാലകൃഷ്ണപിള്ള, സെക്രട്ടറി എ. മുഹമ്മദ്കുഞ്ഞ്, ഡി. അശോകൻ, വനിതാഫോറം ജില്ലാ പ്രസിഡന്റ് ആർ. രാജമണി, ടി. ത്യാഗരാജൻ, ബി. സതീശൻ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി എസ്. മധുസൂദനൻ (പ്രസിഡന്റ്), എസ്. രാജേന്ദ്രപ്രസാദ്, എ. യൂസഫ്, എം.ജി. റോയ് (വൈസ് പ്രസിഡന്റുമാർ), ടി. നാഗരാജൻ (സെക്രട്ടറി), എസ്. രഘു (ട്രഷറർ), പി. രാജേന്ദ്രൻപിള്ള, അഷറഫ്, കെ. രമേശ്കുമാർ (ജോ. സെക്രട്ടറിമാർ) എന്നിവരെയും ഇരുപത് ജില്ലാ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു.