കൊല്ലം: ആദ്യ ദിനത്തിലെ മത്സരങ്ങൾ പൂർത്തിയായപ്പോൾ 117 പോയൻറുമായി ചാത്തന്നൂർ ഉപജില്ലയാണ് മുന്നിൽ. 110 പോയൻറുമായി കരുനാഗപള്ളി തൊട്ടുപിന്നിലുണ്ട്. 108 പോയൻറുമായി കൊല്ലം,ചവറ,കൊട്ടാരക്കര ഉപജില്ലകൾ മൂന്നാം സ്ഥാനത്താണ്.
സ്കുളുകളിൽ എച്ച്.എസ് വിഭാഗത്തിൽ വിമല ഹൃദയ ഗേൾസ് എച്ച്.എസ്.എസ് 23 പോയൻറുമായി മുന്നിലാണ്. 20 പോയൻറുമായി കരുനാഗപള്ളി ഗവ. എച്ച്.എസ്.എസും 18 പോയന്റുള്ള കിഴക്കേക്കര സെൻറ് മേരീസ് എച്ച്.എസ്.എസും തൊട്ടു പിന്നാലെയുണ്ട്.
യു.പി വിഭാഗത്തിൽ എസ്.സി.ഡി യു.പി.എസ് കൊറ്റംകര, കെ.ആർ.കെ.പി.എം വി.എച്ച്.എസ്.എസ് കടമ്പനാട്, എൻ.വി.യു.പി.എസ് വയല, ഗവ. യു.പി.എസ് ചടയമംഗലം, എച്ച്.എസ് ഫോർ ഗേൾസ് പുനലുർ എന്നീ സ്കൂളുകൾ 10 പോയൻറുവീതം നേടിയിട്ടുണ്ട്. എച്ച്.എസ്.എസ് വിഭാഗത്തിൽ എസ്.എൻ.എസ്.എം എച്ച്.എസ്. ഇളംമ്പള്ളൂർ 21 പോയൻറുമായി മുന്നിലാണ്.