അഞ്ചാലുംമൂട്: കാഞ്ഞാവെളി പ്രസ് ഫ്രണ്ട്സ് കലാസാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സമരസേനാനി പ്രാക്കുളം പി.കെ. പത്‌മനാഭപിള്ളയുടെ 77-ാമത് രക്തസാക്ഷിത്വ വാർഷികം ആചരിച്ചു. ഇതോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം കൊല്ലം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ജേക്കബ് ജോൺ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് മണലിക്കട ജോയി അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി. സുകേശൻ അനുസ്മരണ പ്രഭാഷണം നടത്തി. റിട്ട. പ്രൊഫ. ടി.എൽ. ഗിരിജ, ചരിത്രകാരൻ ടി.ഡി. സദാശിവൻ, പി. പ്രഭാകരൻ പിള്ള, ടി. കുമ്പളത്ത് ശാന്തകുമാരിയമ്മ എന്നിവർ സംസാരിച്ചു. സമിതി സെക്രട്ടറി ഐ. നിസാം സ്വാഗതവും ട്രഷറർ വി. അനിൽകുമാർ നന്ദിയും പറഞ്ഞു.