കൊല്ലം : ഇന്ദിരാഗാന്ധി ജന്മദിനാഘോഷം കോൺഗ്രസ് പന്മന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടപ്പള്ളി കോട്ടയിൽ നടത്തി. പുഷ്പാർച്ചനയും പായസവിതരണവും ജന്മദിന പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് പന്മന ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി സന്തോഷ് തുപ്പാശ്ശേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കോഞ്ചേരിൽ ഷംസുദ്ദീൻ ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി. എം. പ്രസന്നൻ ഉണ്ണിത്താൻ, അരവിന്ദാക്ഷൻ പിള്ള, പ്രതാപൻ പള്ളിശ്ശേരിൽ, അനിൽ കുമാർ മേക്കാട്, പി.ബി. ലാൽജി .അതുൽ എസ്.പി., സലാം സിത്താര തുടങ്ങിയവർ പങ്കെടുത്തു. ആർ. രവി സ്വാഗതവും മാനാമ്പാറ അൻസാരി നന്ദിയും പറഞ്ഞു.