കടയ്ക്കൽ: കേരള സർക്കാരിന്റെ ലഹരി വർജ്ജന മിഷൻ 'വിമുക്തി'യുടെ ചടയമംഗലം മേഖലാ യോഗം കടയ്ക്കൽ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ബിജു അദ്ധ്യക്ഷത വഹിച്ചു. ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് റാഫി, കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഭാരവാഹികൾ, വിവിധ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് നടന്ന പഞ്ചായത്ത്തല യോഗം കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ബിജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആർ. ലത അദ്ധ്യക്ഷത വഹിച്ചു. ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് റാഫി മുഖ്യപ്രഭാഷണം നടത്തി. എക്സൈസ് ഉദ്യോഗസ്ഥനായ അരുൺ വിജയൻ ക്ലാസുകൾ നയിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിജു ശിവദാസൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എം. ഷാജഹാൻ, ശ്യാമള സോമരാജൻ, അശോക് ആർ. നായർ തുടങ്ങിയവർ സംസാരിച്ചു. കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾ, ഹരിതകർമ്മസേന അംഗങ്ങൾ, അംഗൻവാടി ജീവനക്കാർ, ആശാ വർക്കർമാർ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.