tpsir
പരവൂർ ഗവ. ജി.എൽ.പി.എസിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ബാഹുലേയൻ തുണ്ടത്തിലിനെ ആദരിക്കുന്നു

പരവൂർ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന 'വിദ്യാലയം പ്രതിഭകളിലേക്ക്' എന്ന പരിപാടിയുടെ ഭാഗമായി പരവൂർ കുറുമണ്ടൽ ഗവ. ജി.എൽ.പി.എസിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ഗായകനും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ബാഹുലേയൻ തുണ്ടത്തിലിനെ കുറുമണ്ടലിലുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചു. പ്രഥമാദ്ധ്യാപിക സി.ടി. ലോല, എസ്. ലെജി, സുജ, ടിന്റു രാജേഷ്‌, രശ്മിസണ്ണി, ആർ.എസ്. സുധീർകുമാർ, പ്രദീപൻ പരവൂർ, എസ്.ആർ. സുജിരാജ്,​ ആർ. അരവിദാക്ഷൻ, വി. വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.