പുനലൂർ: സഹകരണ നിക്ഷേപ സമാഹരണ യജ്ഞത്തോടനുബന്ധിച്ച് പുനലൂർ സഹകരണ സർക്കിൾ യൂണിയൻ അതിർത്തിയിൽ ഏറ്റവും കൂടുതൽ തുക സമാഹരിച്ച പുനലൂർ സർവീസ് സഹകരണ ബാങ്ക് പുരസ്കാര നിറലിൽ. പുനലൂർ സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ കലയനാട് സംഘടിപ്പിച്ച സഹകരണ വാരാഘോഷ ചടങ്ങിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ബാങ്കിനുളള പുരസ്കാരം പുനലൂർ നഗരസഭ ചെയർമാൻ കെ. രാജശേഖരൻ ബാങ്ക് പ്രസിഡന്റ് എ.ആർ. മുഹമ്മദ് അജ്മലിന് സമ്മാനിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ജെ. ഡേവിഡ്, സെക്രട്ടറി എ.ആർ. നൗഷാദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.