yc
കരുനാഗപ്പള്ളിയിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷന് മുന്നിലേക്ക് നടന്ന പ്രതിഷേധ മാർച്ച്

തൊടിയൂർ: വാളയാർ പെൺകുട്ടികളുടെ നീതിക്കായി തിരുവനന്തപുരത്ത് സമരം ചെയ്ത ഷാഫി പറമ്പിൽ എം.എൽ.എയെയും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനെയും മർദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് -കെ.എസ്.യു പ്രവർത്തകർ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി. കരുനാഗപ്പള്ളി കോൺഗ്രസ് ഭവനിൽ നിന്ന് ആരംഭിച്ച മാർച്ച് പൊലീസ് സ്റ്റേഷനു മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണയിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷിബു എസ്. തൊടിയൂർ അദ്ധ്യക്ഷത വഹിച്ചു. ജി. മഞ്ചു കുട്ടൻ, കെ.എസ്. പുരം സുധീർ, റഫീക്ക് ക്ലാപ്പന, മുനമ്പത്ത് ഗഫൂർ, അസ്ലം ആദിനാട്, വിപിൻ രാജ്, സൂരജ് കുറുങ്ങപ്പള്ളി, നിയാസ് രാജ്, അൻഷാദ്, അനുശ്രീ, സുമയ്യ, ബിലാൽ കോളാട്ട്, ഷഹനാസ്, താഹിർ മുഹമ്മദ്, സിംലാൽ, നിയാസ് ഇബ്രാഹിം, വരുൺ ആലപ്പാട് തുടങ്ങിയവർ പ്രസംഗിച്ചു. ഉല്ലാസ് ആലപ്പാട്, അനീഷ് മുട്ടാണിശ്ശേരി, സെയ്ദ് ഷിഹാസ്, ആർ.എസ്. കിരൺ, അൽത്താഫ്, അജ്മൽ, ഷെമീർ, മുകേഷ്, വിനോദ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.