a
അനിൽകുമാർ

എഴുകോൺ: എഴുകോൺ കൊളന്നൂർ സ്വദേശി ശ്രീരാജിനെ വെട്ടിപ്പരിക്കേൽപിച്ച കേസിലെ പ്രതി പിടിയിൽ. എഴുകോൺ കൊളന്നൂർ രണ്ടാലുംമുക്ക്‌ അമ്പാടിയിൽ അനിൽകുമാറാണ് (47) എഴുകോൺ പൊലീസിന്റെ പിടിയിലായത്. അനിൽകുമാർ അനധികൃതമായി മദ്യം കച്ചവടം ചെയ്യുന്നത് ശ്രീരാജ് ചോദ്യം ചെയ്തതിലുള്ള വിരോധം നിമിത്തമായിരുന്നു ആക്രമണം. കഴിഞ്ഞ 26നായിരുന്നു കേസിനാസ്പദമായ സംഭവം. വെട്ടുകത്തി കണ്ട് അനിൽകുമാർ ശ്രീരാജിന്റെ തലയിലും കൈയ്യിലും വെട്ടുകയായിരുന്നു.

തുടർന്ന് ഒളിവിൽ പോയ അനിൽകുമാറിനെ എഴുകോൺ ഇൻസ്‌പെക്ടർ ശിവപ്രകശിന്റെ നേതൃത്വത്തിൽ എസ്.ഐ ചന്ദ്രബാബു, എസ്.സി.പി.ഒ അജിത് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.