kaattil
കാട്ടിൽ മേക്കതിൽ ക്ഷേത്രം അന്നദാന പന്തലിലെ തിരക്ക്

പൊൻമന: കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രത്തിലെ വൃശ്ചികോൽസവത്തോടനുബന്ധിച്ചു ഉച്ചയ്ക്ക് 11.45ന് ആരംഭിക്കുന്ന അന്നദാനം ദേവീപ്രസാധായി സ്വീകരിക്കാൻ ഭക്തജനങ്ങളുടെ തിരക്ക്. വൈകുന്നേരംവരെ അന്നദാനം തുടരുന്നുണ്ട്. വിഭവസമൃദ്ധമാണ് എല്ലാ ദിവസത്തേയും അന്നദാനം. ക്ഷേത്ര യോഗം വകയായും വിവിധ സംഘടനകളുടെയും, വ്യക്തികളുടെയും നേർച്ചയായും അന്നദാനം നടക്കുന്നു. അമ്പതുചാക്കുമുതൽ നൂറു ചാക്കുവരെ അരി ഓരോ ദിവസവും അന്നദാനത്തിന് വേണ്ടിവരുന്നു. ഒരു കുടുംബത്തിലെ കുട്ടികൾ അടക്കം മുഴുവൻ അംഗങ്ങളും ഒരു കുടിലിൽ ഒരുമിച്ചാണ് ഭജനം ഇരിക്കുന്നത്. ഇക്കുറി ആയിരത്തി അമ്പതോളം കുടിലുകളിൽ ഭക്തർ ഭജനം പാർക്കുന്നുണ്ട്. ഈ കുടിലുകളിലെ ഭക്തർക്ക് പുറമേ അന്യസംസ്ഥാനങ്ങളിൽ നിന്നുവരെ പേരാലിൽ മണികെട്ടാനും, ദേവീദർശനത്തിനുമായി എത്തുന്ന പതിനായിരങ്ങൾക്ക് അന്നദാനത്തിനായി വിപുലമായ സംവിധാനമാണ് ക്ഷേത്രഭരണസമിതി ഒരുക്കിയിട്ടുള്ളത്. ഇന്നലെ നടന്ന ഉൽസവബലി പൂജകൾക്ക് ക്ഷേത്രം തന്ത്രി പി.ഉണ്ണിക്കൃഷ്ണൻ തന്ത്രികൾ, ക്ഷേത്ര മേൽശാന്തി കുഴിത്തുറ വിനോദ് ശാന്തി, മരുതൂർകുളങ്ങര ബിനു ശാന്തി, തൈയ്ക്കാട്ട്ശ്ശേരി ചന്ദ്രേശ് ശാന്തി എന്നിവരുടെ കാർമ്മികത്വം വഹിച്ചു. തുടർന്ന് ഉച്ചക്ക് ഒന്നിന് ഉൽസവബലി ദർശനവും വലിയകാണിക്ക സമർപ്പണവും നടന്നു