ചവറ: ഐ.ആർ.ഇയിൽ നിന്ന് വിരമിച്ച തൊഴിലാളികൾക്കുള്ള മെഡിക്കൽ ഇൻഷ്വറൻസ് സ്‌കീമിൽ വിവേചനമെന്ന് ഐ.ആർ.ഇ റിട്ട. എംപ്ളോയീസ് അസോസിയേഷൻ. ഇതിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് അസോസിയേഷൻ. കമ്പനി പടിക്കൽ സംഘടനയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ യോഗം മുൻ മന്ത്രി ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്തു. വി.എ.എ. ഷുക്കൂർ, വി.കെ. മോഹനൻ, കെ.ജി. തമ്പി, എം .റഷീദ്, അഡ്വ. സേതുനാഥപിള്ള, മുസ്തഫ, അഡ്വ. ജസ്റ്റിൻ ജോൺ, ചന്ദ്രദത്ത്, ലാൽജി, സേവിയർ, നാസറുദീൻ തുടങ്ങിയവർ പ്രസംഗിച്ചു.