കൊല്ലം: എല്ലാ കാർഷിക വിളകൾക്കും താങ്ങുവില ഏർപ്പെടുത്തണമെന്ന് കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസയേഷൻ ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ബി.പുഷ്പരാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.വിജയകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. കെ.എ റ്റി.എസ്.എ സംസ്ഥാന ജനറൽ സെക്രട്ടറി പി.ഹരീന്ദ്രനാഥ് സംഘടനാ റപ്പോർട്ടും ജില്ലാ സെക്രട്ടറി അനൂപ് ചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സർവീസിൽ നിന്ന് വിരമിച്ചവരെ ആദരിക്കലും, വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണവും ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ കെ.ഷാനവാസ് ഖാൻ നിർവഹിച്ചു. സി.പി.ഐ കൊട്ടാരക്കര മണ്ഡലം സെക്രട്ടറി എ.എസ്.ഷാജി, ജോയിന്റ് കൗൺസിൽ സെക്രട്ടറിയേറ്റ് അംഗം എം.എസ്.സുഗൈതാകുമാരി, സംസ്ഥാന കമ്മിറ്റി അംഗം വി.ബാലകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് എൻ.കൃഷ്ണകുമാർ, സെക്രട്ടറി കെ.വിനോദ് ,ട്രഷറർ സി. മനോജ് കുമാർ, സി.സുനു, മനോജ് ലൂക്കോസ് തുടങ്ങിയവർ സംസാരിച്ചു. പുതിയ ജില്ലാ പ്രസിഡന്റായി ബി. പുഷ്പരാജനെയും, സെക്രട്ടറിയായി എ.ആർ.അരുൺജിത്തിനെയും, ട്രഷററായി വി.സന്ധ്യമോളെയും തിരഞ്ഞെടുത്തു.