chittor-

ചവറ: മലിനീകരണ ഭീഷണിയിലായ കെ. എം.എം.എൽ പരിസരത്തെ ഭൂമിയേറ്റെടുക്കലമമായി ബന്ധപെട്ട് ചിറ്റൂർ സംയുക്ത സമര സമിതി നടത്തുന്ന സമരം ശക്തമാക്കി. രണ്ടാംഘട്ട സമരത്തിന്റെ ഭാഗമായി നാൽക്കാലികളുമായി എത്തിയ സമരക്കാർ ഇവയെ കെ.എം.എം.എൽ ഗേറ്റിൽ കെട്ടിയിട്ടാണ് പ്രതിഷേധിച്ചത്. 108 ദിവസമായി നടന്നു വരുന്ന സമരത്തിൽ ഇടപെടാൻ കമ്പനി അധികൃതരോ സർക്കാരോ തയ്യാറാവാത്തതിൽ പ്രതിഷേധിച്ചാണ് സമരം ശക്തമാക്കുന്നത് . മുൻ മന്ത്രി ഷിബു ബേബിജോൺ സമരം ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ സജിത് രഞ്ജ് അദ്ധ്യക്ഷത വഹിച്ചു.

കൺവീനർ രാഗേഷ് നിർമ്മൽ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി. വിശ്വംഭരൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായി കോലത്ത് വേണുഗോപാൽ, സുധീഷ്‌കുമാർ, വെറ്റമുക്ക് സോമൻ, എസ്. ലാലു, ജില്ലാ പഞ്ചായാത്ത് അംഗം എസ്. ശോഭ തുടങ്ങിയവർ സംസാരിച്ചു.