പുനലൂർ: പുനലൂർ ശ്രീരാമപുരം മാർക്കറ്റിനുള്ളിലെ നാളികേര മൊത്ത വിതരണ ശാലയിൽ നിന്നും രാസവസ്തു ഉപയോഗിച്ച് വിളയിച്ച 1500 ഓളം നാളികേരം ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ പിടികൂടി നശിപ്പിച്ചു. നാളികേര മൊത്തവ്യാപാരിയായ നസീർ എന്ന നസീറുദ്ദീന്റെ ഗോഡൗണിലെ ചൂളയിൽ ഇട്ടിരുന്ന നാളികേരമാണ് പിടിച്ചെടുത്തത്. വിളയാത്ത നാളികേരങ്ങൾ തൊണ്ട് കളഞ്ഞ ശേഷം സൾഫർ ഗന്ധകം എന്ന രാസവസ്തു ഉപയോഗിച്ചു ചൂളയിൽ ഇട്ടു പഴുപ്പിക്കും. തുടർന്നു ഉണങ്ങിയ നാളികേരമാക്കി പുറത്തെടുത്ത് വിപണനം നടത്തിവരികയായിരുന്നു. ഫുഡ് സേഫ്റ്റി ഓഫീസർമാരായ വിനോദ്കുമാർ, കണ്ണൻ, ബാബു കുട്ടൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.