school
വിദ്യാലയം പ്രതിഭകളിലേക്ക്‌ എന്ന പദ്ധതിയുടെ ഭാഗമായി ചാത്തന്നൂർ ഗവ. വി.എച്ച്. എസ്.എസിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും എഴുത്തുകാരി പി. രമണിക്കുട്ടി അമ്മയെ വീട്ടിലെത്തി ആദരിക്കുന്നു

ചാത്തന്നൂർ: വിദ്യാലയം പ്രതിഭകളിലേയ്ക്ക് എന്ന പദ്ധതിയുടെ ഭാഗമായി ചാത്തന്നൂർ ഗവ.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചിത്രകാരിയും ഏഴുത്തുകാരിയുമായ പി. രമണിക്കുട്ടിഅമ്മയെ വസതിയിലെത്തി ആദരിച്ചു. വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അക്കൗണ്ടന്റ് ഓഫീസറായി വിരമിച്ച രമണിക്കുട്ടി അമ്മ പതിനഞ്ചോളം പുസ്തകങ്ങൾ എഴുതുകയും ചിത്ര പ്രദർശന ക്യാമ്പുകളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. മലയാള ഐക്യ വേദിയുടെ പ്രധാന പ്രവർത്തകരിലൊരാളാണ്. വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് പി. രമണിക്കുട്ടിഅമ്മ തൃപ്തികരമായ വിശദീകരണങ്ങൾ നൽകി. എച്ച്.എം ശശികല പൊന്നാട അണിയിച്ചും സ്റ്റാഫ് സെക്രട്ടറി എൻ. അനിൽകുമാർ മൊമെന്റോ നൽകിയും പി. രമണിക്കുട്ടിഅമ്മയെ ആദരിച്ചു. യോഗത്തിൽ സിന്ധു, പ്രദീപ് തുടങ്ങിയവർ സംസാരിച്ചു. അദ്ധ്യാപകർക്കൊപ്പം രക്ഷാകർത്താക്കളും ചടങ്ങിൽ പങ്കെടുത്തു.