congress

കൊട്ടിയം: ഷാഫി പറമ്പിൽ എം.എൽ.എ അടക്കമുള്ള നേതാക്കൾക്ക് നേരെയുള്ള പൊലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ മയ്യനാട്ട് പ്രകടനം നടത്തി. യു.ഡി.എഫ് ഇരവിപുരം നിയോജക മണ്ഡലം വർക്കിംഗ് ചെയർമാൻ കെ. ബേബിസൺ ഉദ്ഘാടനം ചെയ്തു.
ഷജാസ് മയ്യനാട് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി. ലിസ്റ്റൻ, ഷെമീർ വലിയവിള, ഉമേഷ്, ജിഷ്ണു, ജാഫർ, അനീഷ് വെള്ളാപ്പിൽമുക്ക് തുടങ്ങിയവർ പ്രസംഗിച്ചു.

കോൺഗ്രസ് കണ്ണനല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലും പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് എ.എൽ. നിസാമുദീൻ, ബ്ലോക്ക്‌ പ്രസിഡന്റ്‌ നസുമുദീൻലബ്ബ, മുഖത്തല ഗോപിനാഥൻ, ബ്ലോക്ക്‌ ജനറൽ സെകട്ടറി ഷമീർഖാൻ എന്നിവർ പ്രസംഗിച്ചു.