കരുനാഗപ്പള്ളി: രാഷ്ട്രത്തിന്റെ വികസന പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ യുവാക്കളുടെ പങ്ക് നിർണ്ണായകമാണെന്ന് എസ്.എൻ.ഡി.പി യോഗം മുൻ കൗൺസിലർ കെ.പി.രാജൻ പറഞ്ഞു. വൃശ്ചികോത്സവത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ഓച്ചിറ ശ്രീനാരായണ മഠത്തിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർത്തമാന കാലഘട്ടത്തിൽ ഉണ്ടാകുന്ന സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെടുന്നതിൽ യുവതലമുറ വിമുഖത കാണിക്കുന്നു. യുവാക്കളുടെ ഈ മനോഭാവത്തിൽ കാതലായ മാറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹ്യ പരിഷ്ക്കരണത്തിൽ യുവാക്കളുടെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ പ്രബന്ധം അവതരിപ്പിച്ചു. യൂണിയൻ സെക്രട്ടറി എ.സോമരാജൻ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ അദ്ധ്യക്ഷത വഹിച്ചു. ആർ.രവി, യൂണിയൻ കൗൺസിലർമാരായ കള്ളേത്ത് ഗോപി, എല്ലയ്യത്ത് ചന്ദ്രൻ, ക്ലാപ്പന ഷിബു, സലിംകുമാർ ബി.കമലൻ, വനിതാ സംഘം ഭാരവാഹികളായ മണിയമ്മ, മധുകുമാരി, യൂത്ത് മൂവ്മെന്റ് നേതാക്കളായ നീലികുളം സിബു, ടി.ഡി.ശരത് ചന്ദ്രൻ, ശാഖാ ഭാരവാഹികളായ കാർത്തികേയൻ, ബാബുരാജ്, ലാൽകുമാർ, രവീന്ദ്രൻ, ഗോപാലൻ, രവീന്ദ്രൻ, രാജൻ, പത്മാകരൻ, മുരളീധരൻ, സുനിൽകുമാർ, ജയപ്രകാശ്, ഭാർഗ്ഗവൻ, സുനിൽ, തുളസി എന്നിവർ പ്രസംഗിച്ചു.