photo
ഗാന്ധി പ്രതിമയുടെ അനാഛാദന കർമ്മം എസ്.എം.ഇക്ബാൽ നിർവഹിക്കുന്നു

കരുനാഗപ്പള്ളി: ക്ലാപ്പന ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ മഹാത്മാവിനോടൊപ്പം പദ്ധതിയുടെ ഭാഗമായി ക്ലാപ്പന ഷൺമുഖ വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ മഹാത്മജിയുടെ പ്രതിമ സ്ഥാപിച്ചു. പ്രതിമയുടെ അനാഛാദനം ഗ്രാമ പഞ്ചായത്ത് പ്രസി‌ഡന്റ് എസ്.എം. ഇക്ബാൽ നിർവഹിച്ചു. തുടർന്ന് സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ക്ലാപ്പന ഷിബു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ശ്രീകല, മനേഷ്. ഷാജഹാൻ, രാധാകൃഷ്ണൻ ,ഹെഡ്മിസ്ട്രസ് ഷിജ, ഗീത തുടങ്ങിയവർ പ്രസംഗിച്ചു.