കൊല്ലം: റവന്യൂ ജില്ലാ സ്‌കൂൾ ഗെയിംസിന്റെ ഭാഗമായുള്ള ജില്ലാ റോളർ സ്കേറ്റിംഗ് ചാമ്പ്യൻ ഷിപ്പ് കൊല്ലത്ത് നടത്തി . ആശ്രാമത്ത് ട്രാഫിക് പൊലീസ് സ്റ്റേഷന് മുന്നിലുള്ള റോഡിൽ റോഡ് റെയ്‌സ് മത്സരങ്ങളും തുടർന്ന് റിംഗ് റെയ്‌സ് മത്സരങ്ങളും നടത്തി. മത്സരഫലം: ഇൻലൈൻ വിഭാഗം: എസ്. അഭിമന്യു, എസ്. ശ്രീഹരി, എസ്.ഡി. നന്ദു. പെൺ: ആൻ മറിയം, ഗുരുപ്രിയ എൽ. ജിത്. ക്വാഡ് വിഭാഗം: സൂരജ് ഗോകുൽ, ഇ.എസ്. ദേവദർശൻ, അബ്ദുള്ള നവാസ്. പെൺ: ആരോഗ്യ നവ്യ, ഗായത്രി, അർച്ചിത. ജില്ലാ സ്‌കൂൾ ഗെയിംസ് സെക്രട്ടറി സെൽവരാജ്, ജില്ലാ റോളർ സ്കേറ്റിംഗ് അസോസിയേഷൻ സെക്രട്ടറി പി.ആർ. ബാലഗോപാൽ, ട്രഷറർ എസ്. ബിജു, സ്പോർട്സ് ഓർഗനൈസർ മഹേഷ്, ബി. ബിജു എന്നിവർ നേതൃത്വം നൽകി. ജില്ലാ മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർ 23 മുതൽ 25 വരെ അടിമാലിയിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ ഗെയിംസ് റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.