കൊല്ലം: കൊല്ലം കൃഷിഭവൻ പരിധിയിലെ കരനെൽ കൃഷിപദ്ധതി പ്രകാരം മുണ്ടയ്ക്കൽ കുളങ്ങരവീട്ടിൽ രാജേശ്വരിയുടെ ഉടമസ്ഥതയിലുള്ള ഒരേക്കറോളം സ്ഥലത്ത് നടത്തിയ കൃഷിയുടെ വിളവെടുപ്പ് നടത്തി. ഡിവിഷൻ കൗൺസിലർ ഗിരിജ സുന്ദരം ഉദ്ഘാടനം ചെയ്തു. കൃഷി ഫീൽഡ് ഓഫീസർ ആർ. രാമചന്ദ്രൻ, കൃഷി അസിസ്റ്റ് പ്രമോദ്, കാർഷിക കർമ്മസേനാ പ്രസിഡന്റ് സാംബൻ ഓട്ടുപുരയിൽ എന്നിവർ പങ്കെടുത്തു.