പുത്തൂർ: കവി ആറ്റുവാശ്ശേരി ബാലചന്ദ്രനോടൊപ്പം ഇടപഴകി മാവട ഗവ. എൽ.പി.എസിലെ കുരുന്നുകൾ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 'വിദ്യാലയം പ്രതിഭകളിലേയ്ക്ക് പരിപാടിയുടെ ഭാഗമായാണ് കുട്ടികളും അദ്ധ്യാപകരും വസതിയിലെത്തി കവിയെ ആദരിച്ചത്. കുട്ടികളുമായി തന്റെ അനുഭവങ്ങൾ പങ്കുവച്ച ആറ്റുവാശ്ശേരി ബാലചന്ദ്രൻ സ്കൂൾ ലൈബ്രറിയിലേക്ക് തന്റെ രണ്ട് പ്രസിദ്ധീകരണങ്ങളും നൽകി.
പ്രഥമാദ്ധ്യാപകൻ ഉണ്ണികൃഷ്ണൻ നായർ, പി.ടി.എ പ്രസിഡന്റ് അനിൽകുമാർ, ബി.ആർ.സി ബി.പി.ഒ മഞ്ജു, ശ്രീകുമാർ, ഉദയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.