പുനലൂർ: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പുനലൂർ ശ്രീനാരായണ കോളേജിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു. കൃഷി അസി. ഡയറക്ടർ കെ.എസ്. അനീഷ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ടി. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരമായ ടി. ഷിബു, എം.ആർ. ബിജി, ഷൈനു മാത്യൂസ്, പി.ടി.എ വൈസ് പ്രസിഡന്റ് ബാഹുലേയൻ, കോളേജ് യൂണിയൻ ചെയർമാൻ ജയരാജ് തുടങ്ങിയവർ സംസാരിച്ചു.