cpi
ഓച്ചിറ പഞ്ചായത്തിലെ 13-ാം നമ്പർ അംഗൻവാടിയിൽ കുടിവെള്ള സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് സി.പി.എെയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുന്നു

ഓച്ചിറ: സി.പി.എെ ഓച്ചിറ കിഴക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓച്ചിറ ഗ്രാമ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. പഞ്ചായത്തിലെ 11-ാം വാർഡിലെ 13-ാം നമ്പർ അംഗൻവാടിയിൽ കുടിവെള്ള സൗകര്യം ഒരുക്കുന്നതിൽ ഭരണസമിതിയുടെ അലംഭാവം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഉപരോധം നടത്തിയത്. സി.പി.എെ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ടി. കൃഷ്ണകുമാർ പിക്കറ്റിംഗ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം കെ. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്വാഗതം പറഞ്ഞു. ജനാർദ്ദൻ പിള്ള, ശ്രീലതാ പ്രകാശ്, ഗീതാകുമാരി, മഹാദേവൻപിള്ള, ഗോപാലൻ, അജിത്ത് ഇബ്രാഹീം, നവാസ്, ഭാനു ദാസൻ, സിയാദ് എന്നിവർ നേതൃത്വം നൽകി. ഒരാഴ്ച്ചയ്ക്കുള്ളിൽ വിഷയത്തിന് പരിഹാരം കാണാമെന്ന് സൂപ്രണ്ട് ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.