പുത്തൂർ: തേവലപ്പുറത്ത് എതിർദിശകളിൽ വരികയായിരുന്ന കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ കൂട്ടിയിടിച്ചു. പതിമൂന്നോളം പേർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല.
പാറയിൽ ജംഗ്ഷൻ സെന്റ് തോമസ് കോളേജിന് സമീപം രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന ബസും കരുനാഗപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ബസുകളുടെ മുൻഭാഗം തകർന്നു.