ഓടനാവട്ടം : സ്കൂൾതലം മുതൽ കലയുടെ വ്യത്യസ്ത മേഖലകളിൽ ഒന്നാം സ്ഥാനം നേടിവരുന്ന നിധി ഉദയ് കൊട്ടാരക്കര കിഴക്കേക്കര സെന്റ് മേരീസ് സ്കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥിനിയാണ്. സി.ബി.എസ്.ഇ കലോത്സവ വേദികളിലെ സ്ഥിരസാന്നിധ്യവും ജേതാവുമായിരുന്നു.
പൂയപ്പള്ളിയിൽ നടക്കുന്ന അറുപതാമത്ത് കൊല്ലം റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ മോഹനിയാട്ടത്തിലാണ് പ്രതിഭ തെളിയിച്ച് ഒന്നാം സ്ഥാനം നേടിയത്. തേവന്നൂർ നിഷാ ഭവനിൽ ഉദയ കുമാറിന്റെയും നിഷയുടെയും മകളാണ്. ചെങ്ങന്നൂർ സ്വദേശി ഡോ. മഹേഷ് യു.പിള്ള, വൃന്ദ മഹേഷ് എന്നിവരാണ് ഗുരുക്കൻമാർ