kattil
പൊന്മന കാട്ടിൽ മേക്കതിൽ ദേവീ ക്ഷേത്രത്തിൽ തിരുമുടി പുരയ്ക്ക് മുന്നിൽ നടന്ന 101 കലത്തിൽ പൊങ്കാല

പൊൻമന: കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രത്തിലെ വൃശ്ചിക ഉത്സവത്തിന്റെ ആറാം ദിവസമായ ഇന്ന് ദശാക്ഷരി ഹോമം നടക്കും. പഠിക്കുന്ന കുട്ടികൾക്ക് ഓർമ്മശക്തിയും ഉണർവ്വിനും തേജസ്സിനും വേണ്ടി നടത്തുന്ന ഹോമവിധാന പൂജയിൽവച്ച് സാരസ്വത ഘൃതം പൂജിച്ചു നൽകുന്നു. ഇതിനായി മുൻകൂട്ടി ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

ഇന്ന് വൈകിട്ട് 4.30ന് തോറ്റംപാട്ടിന്റെ തൃക്കല്യാണവർണ്ണനകൾ, മുഹൂർത്തം കുറിക്കൽ, ആഭരണാദികൾ പണിയൽ, കൊടിയാട നെയ്തു കൊടുക്കൽ തുടങ്ങി തൃക്കല്യാണ ഒരുക്കങ്ങളാണ് തോറ്റംപാട്ടിലൂടെ വർണ്ണിക്കുന്നത്. ദേവിയുടെ തൃക്കല്യാണവർണ്ണനകൾ ശ്രവിക്കാൻ ആയിരങ്ങളെത്തും.വൃശ്ചികം 7ന് ദേവിയും പാലകനും തമ്മിലുളള തൃക്കല്യാണവും പന്തലിൽ പൊലിവ് പാട്ടും നടക്കും. വൃശ്ചികം 9ന് വൈകിട്ട് 4.30ന് എതിരേൽപ്പ്പാട്ട് ഭർത്താവായ പാലകന്റെ ഇല്ലത്തിൽ ദേവിയെ എതിരേറ്റ് കുടിവെക്കുന്നു.വൃശ്ചികം 11ന് രാവിലെ 7ന് നീണ്ടകര വെളുത്തുരുത്ത് ശിവശക്തി ക്ഷേത്രത്തിൽ നിന്നാണ് തങ്ക അങ്കി ഘോഷയാത്ര.