photo
ചിറ്റുമല സെന്റ് ജോസേഫ് ഇന്റർനാഷണൽ സ്‌കൂളിൽ സംഘടിപ്പിച്ച സാംസ് 2019 എക്‌സ്‌പോയുടെ ഉദ്ഘാടനം റൂറൽ എസ്.പി ഹരിശങ്കർ നിർവഹിക്കുന്നു. ഡോ.ജോസഫ് ഡി. ഫെർണാണ്ടസ്, സ്മിത രാജൻ എന്നിവർ സമിപം

കുണ്ടറ: ചിറ്റുമല സെന്റ് ജോസേഫ് ഇന്റർനാഷണൽ സ്‌കൂളിൽ സാംസ് 2019 എന്നപേരിൽ എക്‌സ്‌പോ സംഘടിപ്പിച്ചു. എക്സ്പോയുടെ ഉദ്ഘാടനം റൂറൽ എസ്.പി ഹരിശങ്കർ നിർവഹിച്ചു. സാമൂഹിക പ്രതിബദ്ധതയും സേവന സന്നദ്ധതയും ഉള്ള വരെയാണ് രാജ്യത്തിനാവശ്യമെന്നും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാനുള്ള ആത്മധൈര്യം സ്വയം നേടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂൾ മാനേജിംഗ് ഡയറക്ടർ ഡോ. ജോസഫ് ഡി. ഫെർണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ സ്മിത രാജൻ, സ്‌കൂൾ പ്രിൻസിപ്പൽ ജെ. രേവതി എന്നിവർ സംസാരിച്ചു. ആതിര എസ്. നാഥ് സ്വാഗതവും ദുർഗ ബി.എസ്. നന്ദിയും പറഞ്ഞു. ശാസ്ത്രം, ഗണിതം, സാഹിത്യം, കായികം, വിവര സാങ്കേതിക വിദ്യ, കരകൗശല വിദ്യ എന്നീ മേഖലകളിൽ കുട്ടികളിലെ അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സങ്കടിപ്പിച്ച എക്‌സ്‌പോയിൽ മറ്റു സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.