pharmacists
കേരള പ്രൈവ​റ്റ് ഫാർമസിസ്​റ്റ് അസോസിയേഷൻ നേതൃത്വത്തിൽ ഫാർമസിസ്​റ്റുകൾ കൊല്ലം ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിലേക്ക് മെഴുകുതിരി കത്തിച്ച് നടത്തിയ പ്രതിഷേധ സംഗമം

കൊല്ലം: ഡ്രഗ്സ് ആൻഡ് കോസ്‌മെ​റ്റിക് ആക്ടിലെ ഷെഡ്യൂൾഡ് കെ നിയമ ഭേദഗതി വരുത്താനുള്ള കേന്ദ്ര സർക്കാരിന്റെ കരട് വിജ്ഞാപനത്തിനെതിരെ കേരള പ്രൈവ​റ്റ് ഫാർമസിസ്​റ്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ഫാർമസിസ്​റ്റുകൾ കൊല്ലം ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിലേക്ക് മെഴുകുതിരി കത്തിച്ച് പ്രതിഷേധ സംഗമം നടത്തി. സംസ്ഥാന കമ്മി​റ്റി അംഗം ഹാരിസന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കെ.പി.പി.എ സംസ്ഥാന പ്രസിഡന്റ് പ്രാക്കുളം സുരേഷ് ഉദ്ഘാടനം ചെയ്തു. അൻസാരി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ജെസീമ ബീഗം, മഞ്ചു ഹരി, മാത്യു എബ്രഹാം, മനോജ്, സുഹൈനാൻ, കൃഷ്ണലാൽ, സൂര്യരാജ്, ജില്ലാ സെക്രട്ടറി യോഹന്നാൻകുട്ടി എന്നിവർ പങ്കെടുത്തു.