aseesia
അസീസിയ ഡന്റൽ കോളേജിൽ ഡെന്റൽ സി. ടി സ്‌കാനിന്റെ ഉദ്ഘാടനം അസീസിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഹഫ്‌സത്ത് അസീസ് നിർവഹിക്കുന്നു. ചെയർമാൻ എം. അബ്ദുൾ അസീസ്, ഡയറക്ടർ ഡോ. മിധുലാജ് തുടങ്ങിയവർ സമീപം

കൊല്ലം : ആരോഗ്യ മേഖലയിലെ നൂതന സാങ്കേതിക വിദ്യയായ ഡെന്റൽ സി. റ്റി അഥവാ സി. ബി. സി. റ്റി (കോൺ ബീം കംപ്യൂട്ടറയിസ്ഡ് ടോമോഗ്രാം) കൊല്ലം അസീസ്സിയ ഡെന്റൽ കോളേജിൽ പ്രവർത്തനം
ആരംഭിച്ചു. ഇംപ്ലാന്റ്, മുഖ വൈകല്യങ്ങൾക്കുള്ള ശസ്ത്രക്രിയ, ഇ.എൻ.ടി, ഓർത്തോ എന്നിവയുമായി ബന്ധപ്പെട്ട ആധുനിക ചികിത്സകൾ വിദഗ്ധമായി നിർവഹിക്കാൻ ഈ ഡിജിറ്റൽ സി. റ്റി ഉപകരണം ഫലപ്രദമാണ്. സി.ബി.സി.ടി മെഷീന്റെ ഉദ്ഘാടനം അസീസ്സിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഹഫ്‌സത്ത് അസീസ്സ് നിർവഹിച്ചു. ചെയർമാൻ എം. അബ്ദുൾ അസീസ്സ് ഡയറക്ടർ ഡോ. മിധുലാജ് അസീസ്സ്, പ്രിൻസിപ്പൽ ഡോ. രാധാകൃഷണൻ നായർ, ഡീൻ ഡോ. കെ. നന്ദകുമാർ, വൈസ് പ്രിൻസിപ്പൽ ഡോ. രതി, ഓറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. എം. എസ് ദീപ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.