vidya
കല്ലുവാതുക്കൽ രാജ് റെസിഡൻസി ഹോട്ടലിൽ നടന്ന വിദ്യാ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് സൗത്ത് കേരളാ റീജിയൻറെ കുടുംബ സംഗമത്തിൽ പങ്കെടുത്തവർ

കൊല്ലം: വിദ്യാ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് സൗത്ത് കേരളാ റീജിയണിന്റെ കുടുംബസംഗമം കല്ലുവാതുക്കൽ രാജ് റസിഡൻസി ഹോട്ടലിൽ നടന്നു. വിദ്യാ ചെയർമാൻ ഡോ.സന്തോഷ് പ്രസന്നൻ ഉദ്ഘാടനം ചെയ്തു. റീജിയണൽ കോ ഓർഡിനേറ്റർ രാജു കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ സുകുമാരൻ, തിലകൻ, കോ ഓർഡിനേറ്റേഴ്‌സായ അശോകൻ, പാർത്ഥരാജൻ,സുരേശൻ തുടങ്ങിയവർ സംസാരിച്ചു. ടീം കോ ഓർഡിനേറ്റർ രാജീവ് സ്വാഗതവും ഗോപകുമാർ ഗോപി നന്ദിയും പറഞ്ഞു. യോഗത്തിൽ പ്രസിദ്ധ സംഗീതജ്ഞനും വിദ്യാ അംഗവുമായ ഡോ.ബിജുലാലിനെ ചെയർമാൻ ഡോ.സന്തോഷ് പ്രസന്നൻ ആദരിച്ചു.