ചവറ: പന്മന ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് നടപ്പാക്കിയ സ്നേഹിത കോളിംഗ് ബെൽ പരിപാടി എൻ. വിജയൻപിള്ള എം.എൽൽഎ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ തീർത്തും ഒറ്റപ്പെട്ടു പോയവരെ ചേർത്തു നിർത്തി കൈ പിടിച്ചു ഉയർത്താനാണ് പദ്ധതി നടപ്പാക്കുന്നത്. പന്മന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശാലിനി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അനിൽ പുത്തേഴം, ഗ്രാമ പഞ്ചായത്ത് അംഗം ആർ. രവി, ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ ബീന, സി.ഡി.എസ് അദ്ധ്യക്ഷ എസ്. ഉഷാറാണി, പഞ്ചായത്ത് സെക്രട്ടറി എ. സേവ്യർ തുടങ്ങിയവർ സംസാരിച്ചു. എം.എൽ.എയോടൊപ്പം സ്നേഹിത കൂട്ടായ്മ വീടുകൾ സന്ദർശിച്ചു.