mahila
കേരള മഹിളാസംഘം

കൊല്ലം: ഐ.ഐ.ടി വിദ്യാർത്ഥിനിയായിരുന്ന ഫാത്തിമാലത്തീഫിന്റെ ദുരുഹ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേരള മഹിളാസംഘം കൊല്ലം സിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ചിന്നക്കട ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ നടന്ന യോഗം സംസ്ഥാന പ്രസിഡന്റ് ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു . സംസ്ഥാന കമ്മിറ്റി അംഗം ഹണി ബഞ്ചമിൻ, സിറ്റി പ്രസിഡന്റ് മേഴ്സി, സെക്രട്ടറി ജയശീ, കവിതാ വർഗിസ്, കെ. ചെല്ലമ്മ, ചിന്താ സജിത്ത് എന്നിവർ സംസാരിച്ചു. വിനിതാ വിൻസന്റ്, വിജയലഷ്മി, സുജ, ഉദയകുമാരി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.