photo
സി.പി.എം കൊട്ടുകാട് സംഘടിപ്പിച്ച പുതുവത്സര ആഘോഷം മന്ത്രി മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: സി.പി.എം പ്രവർത്തകർ ചവറ കൊട്ടുകാട് നബിദിന, ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. നിർദ്ധനർക്കും കിടപ്പുരോഗികൾക്കും മുന്നൂറോളം ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ. വിക്രമകുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ഭക്ഷ്യധാന്യ കിറ്റുകൾ എൻ. വിജയൻ പിള്ള എം.എൽ.എയും, ചികിത്സാ സഹായം സി.പി.എം ഏരിയാ സെക്രട്ടറി ടി. മനോഹരനും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം കെ.എ. നിയാസ്, സി.ഐ.ടി.യു ഏരിയാ കമ്മിറ്റി സെക്രട്ടറി ആർ. രവീന്ദ്രൻ, പഞ്ചായത്തംഗങ്ങളായ ഷറഫുദ്ദീൻ, ജി.ആർ. ഗീത, രമാദേവി , ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ശ്യാം മോഹൻ, ബ്രാഞ്ച് സെക്രട്ടറി സക്കീർ ഹുസൈൻ, കൊട്ടുകാട് റഹിം തുടങ്ങിയവർ സംസാരിച്ചു. സർവകലാശാല പരീക്ഷയിൽ ഉന്നത വിജയം നേടിയ ഫാത്തിമ ജലീലിനെ ചടങ്ങിൽ ആദരിച്ചു.