കൊല്ലം: തട്ടാമല ജ്ഞാനോദയം വായനശാലയിൽ ബാലവേദി രൂപീകരിച്ചു. ഭാരവാഹികളായി ആതിൽ (പ്രസിഡന്റ്), അനുശ്രീ (സെക്രട്ടറി), ഷിഫാന (ജോ. സെക്രട്ടറി), ദേവിക (വൈസ് പ്രസിഡന്റ്) എന്നിവരെയും 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. ബാലവേദി രൂപീകരണ സമാപന സമ്മേളനം ചൈൽഡ് വെൽഫെയർ സമിതി ചെയർമാൻ കെ.പി. സജിനാഥ് ഉദ്ഘാടനം ചെയ്തു. കിഷൻ ചന്ദ് അദ്ധ്യക്ഷത വഹിച്ചു. ആർ. ജയകുമാർ, എസ്. പ്രീതിഷ്
എന്നിവർ സംസാരിച്ചു.