dileep-
ടി. ദിലീപ് കുമാർ

ഏരൂർ: ഭാരതീപുരം,കല്ലുവെട്ടാംകുഴി വീട്ടിൽ ടി. ദിലീപ് കുമാറിനെ (39) തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ചാവരുകോണം വനാതിർത്തിയിൽ ഇന്നലെ ഉച്ചക്ക് 2 മണിയോടെയാണ് മൃതദേഹം കണ്ടത്. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാരതീപുരം ഓയിൽപാമിൽ തൊഴിലാളിയായ ദിലീപ്കുമാർ അവിവാഹിതനായിരുന്നു. പിതാവ്: തങ്കപ്പൻ. മാതാവ്: ശാന്ത. ദീപ ഏക സഹോദരിയാണ്. ഏരൂർപോലീസ് മേൽനടപടികൾ സ്വീകരിച്ചു.