പൂയപ്പള്ളി : വിജയികൾക്ക് ഫോട്ടോപതിച്ച വ്യക്തിഗത ട്രോഫി നല്കി ട്രോഫി കമ്മിറ്റി വ്യത്യസ്തമാകുന്നു. മുൻകാലങ്ങളിൽ വിജയികൾക്ക് എവർട്രോളിംഗ് ട്രോഫി മാത്രമണ് നല്കിയിരുന്നത്. മാത്രമല്ല, ഇത് വരും വർഷം തിരികെ നൽകുകയും വേണം. ഇത്തവണ ഒന്നാം സ്ഥാനക്കാർക്ക് സ്വന്തം ഫോട്ടോ പതിച്ച ട്രോഫികൾ കലോത്സവ വേദിയിൽ നിന്നു സ്വന്തമാക്കാം. കേരളാ ഉർദു ടീച്ചേഴ്സ് അസോസിയേഷനാണ് ട്രോഫിയുടെ ചുമതല. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മുഴുവൻ കലോത്സവ വിജയികളും ട്രോഫി കമ്മിറ്രി ഓഫീസിലെത്തി വ്യക്തികത ട്രോഫി വാങ്ങണമെന്ന് കമ്മിറ്രി കൺവീനർ ഗുലാബ്ഖാൻ അറിയിച്ചു.