vishnu
ആർ. വിഷ്ണു

പടിഞ്ഞാറേക്കല്ലട: കോയിക്കൽ ഭാഗം കരിങ്ങോട്ടു തെക്കതിൽ രഘു നാഥൻ പിള്ളയുടെയും വിമലയുടെയും മകൻ ആർ. വിഷ്ണു (27) ബുധനാഴ്ച രാത്രിയിൽ എറണാകുളം റെയിൽവേ സ്റ്റേഷനിൽ വച്ചു ട്രെയിനിൽ നിന്നും വീണു മരിച്ചു. ആർമിയിൽ റാഞ്ചിയിൽജോലി ചെയ്യുന്ന വിഷ്ണുവിന്റെ വിവാഹം കഴിഞ്ഞ സെപ്റ്റംബർ ഒന്നിനായിരുന്നു. ഐശ്വര്യയാണ് ഭാര്യ.

അവധി കഴിഞ്ഞു ജോലി സ്ഥലത്തേക്ക് പോകുവാനായി ശാസ്താംകോട്ടയിൽ നിന്നും രാത്രി 7മണിക്കുള്ള ട്രെയിനിൽ എറണാകുളത്ത് ഇറങ്ങിയ ശേഷം റാഞ്ചിയിലേക്കുള്ള ട്രെയിനിൽ പോകേണ്ടതായിരുന്നു. അവിടെ എത്തിയപ്പോൾ റാഞ്ചി ട്രെയിൻ പോയതിനാൽ തിരികെ വരികയാണെന്ന് വീട്ടിൽ അറിയിക്കുകയും ചെയ്തു. രണ്ടു ദിവസത്തിന് ശേഷം വിമാനത്തിൽ പോകാമെന്നും പറഞ്ഞു. ആ സമയം, അടുത്ത പ്ലാറ്റ്‌ഫോമിൽ നിന്നും നീങ്ങി തുടങ്ങിയ കൊല്ലത്തേക്കുള്ള ട്രെയിൻ കണ്ടു ഓടിക്കയറുന്നതിനിടയിൽ പിടി വിട്ട് ട്രെയിനിന് അടിയിൽ വീണു മരിക്കുകയായിരുന്നു. മൃതദേഹം പൊതു ദർശനത്തിനു ശേഷം ഔദ്യോഗിക ബഹുമതികളോടെ വീട്ടു വളപ്പിൽ സംസ്‌കരിച്ചു. സഹോദരൻ വിശാഖ്.