nss
മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള പുരസ്കാരവുമായി കൊല്ലം എസ്.ൻ കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. സുനിൽകുമാർ, മുൻ പ്രിൻസിപ്പൽ ഡോ. സി. അനിതശങ്കർ, പ്രോഗ്രാം ഓഫീസർ ഡോ. എസ്. വിഷ്ണു തുടങ്ങിയവർക്കൊപ്പം എൻ.എസ്.എസ് വോളണ്ടിയേഴ്സ്

കൊല്ലം: 2018-19 വർഷത്തെ കേരള യൂണിവേഴ്സിറ്റി ഒാവറാൾ എൻ.എസ്.എസ് യൂണിറ്റിനുള്ള അവാർഡ് കൊല്ലം എസ്.എൻ കോളേജിന് ലഭിച്ചു. ഒാവറാൽ എൻ.എസ്.എസ് പ്രോഗ്രാം ഒാഫീസർ അവാർഡ്

കൊല്ലം എസ്.എൻ കോളേജിലെ ഡോ. എസ്. വിഷ്ണുവിനും മികച്ച വോളണ്ടിയർക്കുള്ള പുരസ്കാരം ഡി. കാർത്തികയ്ക്കും ലഭിച്ചു. തിരുവനന്തപുരം ഗവ. വിമൺസ് കോളേജിൽ നടന്ന ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എയിൽ നിന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. സുനിൽകുമാർ, മുൻ പ്രിൻസിപ്പൽ ഡോ. സി. അനിതാശങ്കർ എന്നിവർ ചേർന്നാണ് മികച്ച യൂണിറ്റിനുള്ള പുരസ്കാരം ഏറ്റുവാങ്ങിയത്. എസ്.എൻ കോളേജിലെ അദ്ധ്യാപകരും വോളണ്ടിയർമാരും അഴാർഡ്ദാനച്ചടങ്ങിൽ പങ്കെടുത്തു.