sanu
സനു (24)

കടയ്ക്കൽ: ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു യുവാക്കൾ മരിച്ചു. വെള്ളാർവട്ടം തടത്തിൽവിള വീട്ടിൽ സനു (24), കോട്ടപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന ഷാൻ (34) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെ ചിങ്ങേലി സ്വാമിമുക്കിന് സമീപമായിരുന്നു അപകടം. സമീപത്തെ ഗ്രൗണ്ടിൽ പാർക്കു ചെയ്യുന്നതിനായി ബസ് റോഡിൽ നിന്നും പിന്നോട്ടെടുക്കുന്നതിനിടെ ചിങ്ങേലിയിൽ നിന്നും പാങ്ങലുകാട്ടിലേക്ക് പോവുകയായിരുന്ന ബൈക്ക് ബസിൽ ഇടിക്കുകയായിരുന്നു.കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും സനു മരിച്ചിരുന്നു ഷാൻ രാത്രിയോടെ മെഡിയ്ക്കൽ കോളേജിലും മരിച്ചു .ഇരുവരും ടൈൽസ് പണിക്കാരാണ്.തുളസീമണിയാണ് സനുവിന്റെ മാതാവ്. സഹോദരൻ ലിറ്റിൻ.ബിന്ദുവാണ് ഷാന്റെ ഭാര്യ.മക്കൾ റാം ലക്ഷ്മൺ,മഹാലക്ഷ്മി