മേലില പടിഞ്ഞാറ്: നിലമേൽ പുത്തൻവീട്ടിൽ (കടമ്പറ) പരേതനായ ഗോപാലപിള്ളയുടെ ഭാര്യ കാർത്യായനിഅമ്മ (96) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: അപ്പുക്കുട്ടൻപിള്ള (റിട്ട. അദ്ധ്യാപകൻ, ആവണീശ്വരം ഹൈസ്കൂൾ), ദേവകിഅമ്മ, രാജമ്മ, പരേതയായ രാധമ്മ. മരുമക്കൾ: എസ്. വിജയകുമാരി (റിട്ട. അദ്ധ്യാപിക, ഐ.ജി.എം.വി.എച്ച്.എസ്.എസ്, മഞ്ഞക്കാല), പരേതനായ ജി. മാധവൻനായർ, കെ. ഗോപിനാഥൻനായർ, കെ. രാജശേഖരൻപിള്ള. സഞ്ചയനം 28ന് രാവിലെ 8ന്.