കൊല്ലം : കേരള ഹോക്കി സംസ്ഥാന സീനിയർ പുരുഷ വിഭാഗം ഹോക്കി ചാമ്പ്യൻഷിപ്പ് കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയത്തിൽ ഇന്ന് ആരംഭിക്കും. കഴിഞ്ഞ വർഷത്തെ ജേതാക്കളായ മലപ്പുറം ടീമും മറ്റ് 13 ജില്ലാ ടീമുകളും പങ്കെടുക്കുമെന്ന് കൊല്ലം ഹോക്കി പ്രസിഡന്റ് ഡോ. വിനോദ് ലാൽ, സെക്രട്ടറി ഡോ. എം. ജെ മനോജ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരള ഹോക്കി അസോസിയേറ്റ് അംഗങ്ങളായ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, സ്പോർട്സ് കൗൺസിൽ അക്കാഡമി, ആർമി (എം.ആർ.സി), ജി.വി രാജ സ്പോർട്സ് ഡിവിഷൻ എന്നിവ പങ്കെടുക്കും. ഉദ്ഘാടന മൽസരത്തിൽ ആതിഥേയരായ ജില്ലാ ടീം ജി. വി രാജ സ്പോർട്സ് ഡിവിഷനെ വൈകിട്ട് അഞ്ച് മണിക്ക് നേരിടും. രാവിലെ എഴുമുതൽ മത്സരങ്ങൾ തുടങ്ങും. 29 വരെ നടക്കുന്ന മത്സരങ്ങളിൽനിന്ന് സംസ്ഥാന ടീമിനെയും തെരഞ്ഞെടുക്കും.ഫൈനൽ മൽസരം 26 ന് വൈകിട്ട് 4 ന് നടക്കും. പ്രവേശനം സ്റ്റേഡിയത്തിൽ സൗജന്യമായിരിക്കും. ട്രഷറർ ആര്യ രവി, സ്പോൺസർ പാർട്ണർ ഡോ. അനൂപ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.