കൊല്ലം: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി ദ്റോഹ പ്രവൃത്തികൾക്കെതിരെ യു.ടി.യു.സി കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ്പോസ്റ്റോഫീസ് പടിക്കൽ ധർണ നടത്തി.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുകയാണെന്ന് ധർണ ഉദ്ഘാടനം ചെയ്ത യു.ടി.യു.സി ദേശീയ പ്രസിഡന്റ് എ.എ.അസീസ് പറഞ്ഞു.
കശുഅണ്ടി തൊഴിലാളികളുടെ മിനിമം വേജസ് നടപ്പാക്കാൻ ലേബർ എൻഫോഴ്സ്‌മെന്റിനെ നിയമിക്കാതെയും മത്സ്യതൊഴിലാളികളുടെയും തോട്ടം തൊഴിലാളികളുടെയും ഭവന പദ്ധതികൾ അട്ടിമറിച്ചും സാമൂഹ്യക്ഷേമ പെൻഷനും വെൽഫയർ ബോർഡുകൾ വഴി ലഭിച്ചിരുന്ന പെൻഷനുകൾ ഓരോന്നും ഇല്ലാതാക്കി ഒരു പെൻഷൻ മാത്രമാക്കി കുറവു ചെയ്തും കാരുണ്യ പദ്ധതി വഴിയുള്ള ചികിത്സാ സഹായം നിർത്തലാക്കിയും തൊഴിലാളികളെ ദ്റോഹിച്ചതിനെതിരെയാണ് പ്രതിഷേധ ധർണ.
യു.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി.സി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.കെ.സുൽഫി, ആർ.എസ്.പി.ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ, സജി.ഡി.ആനന്ദ്, ഇടവനശ്ശേരി സുരേന്ദ്രൻ, കെ.സിസിലി, രത്നകുമാർ, കുരീപ്പുഴ മോഹനൻ, രാജേന്ദ്രപ്രസാദ്, പ്രകാശ് ബാബു, ഡെറീസ്, കെ.പി.ഉണ്ണികൃഷ്ണൻ, കെ.മുസ്തഫ, ചെങ്കുളം ശശി, ചവറ രാജശേഖരൻ, ഉദയൻ, അജിത് അനന്തകൃഷ്ണൻ, കെ.ജി.ഗിരീഷ്, മഞ്ഞപ്പാറ സലിം, സലാഹുദ്ദീൻ, എൽ.ബീന, ജസ്റ്റിൻ ജോൺ, മനോജ് പോരുക്കര എന്നിവർ പ്രസംഗിച്ചു.