കൊല്ലം: കൊല്ലം ശ്രീനാരായണ കോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ മിനിസ്ട്രി ഒഫ് യൂത്ത് അഫയേർസ് ആൻഡ് സ്പോർട്സിന്റെ ശ്രേഷ്ഠ ഭാരത് പദ്ധതിയുടെ ഭാഗമായി ഹിമാചൽ പ്രദേശിന്റെ സംസ്കാരവും ടൂറിസവും എന്ന വിഷയത്തെ ആസ്പദമാക്കി വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും ഡബ്ലിയു.ഡബ്ലിയു.എഫ് പ്രവർത്തകനുമായ പ്രകാശ് എൻ.എസ്.എസ് വോളണ്ടിയർമാരുമായി സംവദിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ ജിസ സംസാരിച്ചു.